പതുക്കെ മേഘങ്ങള്‍
തുടച്ചെടുത്തു നീ
കൊളുത്തി വെച്ചൊരു
കുരുന്നു താരകം.
പുലരിയില്‍ മഴ
കഴുകി വെച്ചല്ലോ
പടര്‍പ്പു പുല്ലിന്റെ
തളിരിലകളും.
പുതിയ കുപ്പായ-
മുടുപ്പിച്ചേനിളം
തണുത്ത വെയിലിന്റെ
നനുത്ത ചേലയാല്‍.
കരിയിലക്കിളി-
പ്പിറുപിറുപ്പിലൂ-
ടുറഞ്ഞിടുന്നതോ
പ്രപഞ്ച ഗീതകം.
ഇനിയൊഴിക്കല്ലേ
തുളുമ്പിപ്പോകും ഞാ-
നിനി മുറുക്കിയാ-
ലുടഞ്ഞു പോകുമേ..
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
24 Mar 2010
11 Mar 2010
അത്താഴം
അവള്‍ഫോണില്‍...
ഓഫീസുവിട്ടു വരുമ്പോള്‍
കുറച്ച് ഉരുളക്കിഴങ്ങു വാങ്ങിക്കൂ,
നമുക്കിന്ന് ഒരുമിച്ച്
ആ പ്രണയകാലത്തിന്റെ
വാടകകോലായിലാണെന്ന് ഭാവിച്ച്
മാവുകുഴച്ച്..
പരത്തി ..
വേവിച്ച്...
ആലുപ്പൊറാട്ടയുണ്ടാക്കണം.
നിലാവു നോക്കിക്കിടന്ന്
ഈ കോണ്‍ക്രീറ്റും വീടിനും
വഴുക്കുന്ന മൂകതയ്‌ക്കുമൊക്കെ
മുമ്പാണെന്നപോലെ
നിങ്ങളൊരുദ്യാഗസ്ഥനും
ഞാനുദ്യാഗസ്ഥയും
ആയിക്കഴിഞ്ഞിട്ടില്ലെന്നതുപോലെ
നമ്മുടെ കുഞ്ഞുങ്ങള്‍
പിറന്നിട്ടേയില്ലെന്നപോലെ
അവര്‍ വീടുവിട്ടുപോയിട്ടില്ലെന്നപോലെ
ഒറ്റമുറിയുള്ള ഒരുവീടും
ചെറിയൊരാമ്പല്‍ക്കുളവും
അതിന്റെ കരയ്‌ക്കലെ
വെള്ളരിവള്ളികളും
സ്വപ്‌നം കാണണം.
ഓഫീസുവിട്ടു വരുമ്പോള്‍
കുറച്ച് ഉരുളക്കിഴങ്ങു വാങ്ങിക്കൂ,
നമുക്കിന്ന് ഒരുമിച്ച്
ആ പ്രണയകാലത്തിന്റെ
വാടകകോലായിലാണെന്ന് ഭാവിച്ച്
മാവുകുഴച്ച്..
പരത്തി ..
വേവിച്ച്...
ആലുപ്പൊറാട്ടയുണ്ടാക്കണം.
നിലാവു നോക്കിക്കിടന്ന്
ഈ കോണ്‍ക്രീറ്റും വീടിനും
വഴുക്കുന്ന മൂകതയ്‌ക്കുമൊക്കെ
മുമ്പാണെന്നപോലെ
നിങ്ങളൊരുദ്യാഗസ്ഥനും
ഞാനുദ്യാഗസ്ഥയും
ആയിക്കഴിഞ്ഞിട്ടില്ലെന്നതുപോലെ
നമ്മുടെ കുഞ്ഞുങ്ങള്‍
പിറന്നിട്ടേയില്ലെന്നപോലെ
അവര്‍ വീടുവിട്ടുപോയിട്ടില്ലെന്നപോലെ
ഒറ്റമുറിയുള്ള ഒരുവീടും
ചെറിയൊരാമ്പല്‍ക്കുളവും
അതിന്റെ കരയ്‌ക്കലെ
വെള്ളരിവള്ളികളും
സ്വപ്‌നം കാണണം.
9 Dec 2009
പാകം
അറികയാണു ഞാ-
നിതള്‍ കൊഴിവതും
നിറമെരിവതും
സുഗന്ധമുള്ളില്‍നി-
ന്നകന്നുപോവതും.
നിറങ്ങള്‍ പീലിക
ളടര്‍ന്നു മുണ്‌ഡിതം.
പുറത്തു ദീപങ്ങള്‍
മിഴിയടച്ചതും.
കളിമ്പശീലങ്ങ
ളുറക്കമായതും
ഒഴുക്കുകള്‍ വറ്റി
യമര്‍ന്നുപോയതും.
അകത്തൊരുവിത്തി
ലമര്‍ന്ന സത്തയാ-
യടരുകള്‍ക്കുള്ളി
ലുറക്കമാകുവേന്‍.
നിതള്‍ കൊഴിവതും
നിറമെരിവതും
സുഗന്ധമുള്ളില്‍നി-
ന്നകന്നുപോവതും.
നിറങ്ങള്‍ പീലിക
ളടര്‍ന്നു മുണ്‌ഡിതം.
പുറത്തു ദീപങ്ങള്‍
മിഴിയടച്ചതും.
കളിമ്പശീലങ്ങ
ളുറക്കമായതും
ഒഴുക്കുകള്‍ വറ്റി
യമര്‍ന്നുപോയതും.
അകത്തൊരുവിത്തി
ലമര്‍ന്ന സത്തയാ-
യടരുകള്‍ക്കുള്ളി
ലുറക്കമാകുവേന്‍.
Subscribe to:
Posts (Atom)