അറികയാണു ഞാ-
നിതള്‍ കൊഴിവതും
നിറമെരിവതും
സുഗന്ധമുള്ളില്‍നി-
ന്നകന്നുപോവതും.
നിറങ്ങള്‍ പീലിക
ളടര്‍ന്നു മുണ്‌ഡിതം.
പുറത്തു ദീപങ്ങള്‍
മിഴിയടച്ചതും.
കളിമ്പശീലങ്ങ
ളുറക്കമായതും
ഒഴുക്കുകള്‍ വറ്റി
യമര്‍ന്നുപോയതും.
അകത്തൊരുവിത്തി
ലമര്‍ന്ന സത്തയാ-
യടരുകള്‍ക്കുള്ളി
ലുറക്കമാകുവേന്‍.