4 Nov 2007

മീഡിയം

കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ്‌ പഠിച്ചത്‌.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍
രാജാവ്‌ ഉപനിഷത്തും
വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്‌?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ
കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ
മീഡിയം..?

5 comments:

ടി.പി.വിനോദ് said...

ഇഷ്ടമായി ഇതിലെ മുറുക്കം.

താങ്കളുടെ തന്നെ ആയിരുന്നില്ലേ ‘വെള്ളം’ എന്ന ബ്ലോഗ് ? അത് ഡിലീറ്റ് ചെയ്‌തോ? ഇപ്പോള്‍ കാണാനില്ല..

Pramod.KM said...

നന്നായി:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

വല്യമ്മായി said...

സ്നേഹമായിരിക്കണം ആ മീഡിയം

Unknown said...

മാഷെ,
നന്നായിട്ടുണ്ട്‌ കവിത.