വെയിലുമാകാശവും
തോടുമോലപ്പച്ചയും
വെറുതെയുലാത്തുന്ന കാറ്റും
നിലാവുകുടിച്ച കിളിയും
കൈതോലപ്പാ ചുമക്കും
അരിത്തേയിമുത്തിയും
മിനുപ്പും കറുപ്പും
കാലിമെയുന്ന പാടവും
തത്തയാട്ടാനിരിപ്പും
കൂട്ടിരിപ്പിന്റെ പ്രേമവും
പ്രേതവാഴ്‌വിന്‍ പറമ്പും
ചെളിമണക്കുന്ന പാട്ടും
കണ്ടിക്കേങ്ങിന്റെ കഞ്ഞിയും
തൊട്ടുകൂട്ടും പുളിപ്പും
നോക്കുകിങ്ങിതാ
നേര്‍പ്പകര്‍പ്പായി
നേരിനേക്കാള്‍
തെളിച്ചമിയന്നതായ്
ക്യാമറക്കണ്ണില്‍.
ഇനിയിപ്പച്ചയൊക്കെയും
ധൈര്യമായി ഡിലിറ്റ് ചെയ്യാം സര്‍...
2 comments:
നല്ല കവിത
വളരെ നന്നായിട്ടുണ്ട്
Post a Comment