വരകള്‍
അവരെയാരെയും
വരച്ചില്ല.
കീറക്കറ്റലാസിന്റെ
മണല്‍മുറ്റത്ത്
പെരുവിരലൂന്നി നിന്ന്
ഇറ്റതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
വലതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
നോക്കി.
ചിരിക്കയാണെന്നും
കരച്ചിലാണെന്നും
തോന്നി.ദൈവമോ
പിശാചോ ആയില്ല.
ഒരട്ടഹസത്തിലോ
അതിഭാഷണത്തിലോവെറും
ദുരാര്‍ത്തിയിലോ
അവസാനിച്ചു.
അതിസാധാരണതയാല്‍ പറഞ്ഞു
ഫലിപ്പിക്കാവുന്ന
കഥയായില്ല.
മണ്ണുമറഞ്ഞപ്പോള്‍
ഇലയില്‍ ഓര്‍മ്മയുടെ
എച്ചിലുപോലും
ബാക്കിവെച്ചില്ല.
1 comment:
വരകള്‍ ഏതുമാവട്ടെ! എല്ലാവര്‍ക്കും ഓരോ കാരണമുണ്ടാവും
ഇനിയും തുടരുക ,എല്ലാം സ്നേഹമായി കരുതുക, എന്റെ വാക്കിനെ അയല്‍ക്കാരന്റെ ഉപദേശമായി കടലാസില്‍ എഴുതി ചുമരില്‍ തൂക്കുക.. കവിതകളെ അട്ടഹാസമാക്കുക, പ്രണയത്തെ "പാര്‍ക്കിന്‍സണ്‍സ്" എന്ന രോഗിയായി കരുതുക,
ആരും കാണുന്നില്ലേ ഈ മഹാന്റെ പിന്നിലെ ചെമ്പരത്തി പൂവ് ( എന്ന് പറയാതിരിക്കുക)
നിങളുടെ ശിഷ്യന്‍
Post a Comment