നമുക്കിടയില്‍
ഒരു പ്രളയമുണ്ടായി.
പാളം തകര്‍ന്നു.
നിരത്തും നടവഴികളും
ഒലിച്ചുപോയി.
മലയിടിഞ്ഞ്
കാഴ്ച മറഞ്ഞു.
നീയിക്കരക്കാരിയും
ഞാനക്കരക്കാരനുമായി.
നിന്റെ നീട്ടലുള്ള
ഭാഷയ്ക്ക്
എന്റെ കുറുകിയ
വാക്കുകള്‍
കേട്ടാല്‍ തിരിയാത്തതായി.
നിന്റെ രുചികള്‍
എന്റെ ദഹനക്കേടായി.
എന്നിട്ടും നമുക്കിടയിലിപ്പോഴും
ഒഴുക്കുകള്‍കൊണ്ടക്കരയേയു-
മിക്കരയേയും
കൂട്ടിയിണക്കുന്ന ജലം.
4 comments:
അര്‍ത്ഥവത്തായ വരികള്‍
:)
മനസ്സൊന്നു തണുത്തു വായിച്ചു കഴിഞ്ഞപ്പോള്‍
ഭാവുകങ്ങള്‍
മനോഹരമായി, രണ്ടുകരകള്‍ തമ്മിലുള്ള ഈ നിശബ്ദ ഗതാഗതം...
അഭിനന്ദനങ്ങള്‍.
ജയദേവന് എല്ലാ ആസംസകളും! തുടര്‍ച്ചയായി എഴുതൂ...
Post a Comment