എനിക്കെതിരെയുള്ള കേസ്
കോടതിയില്‍ വരുമ്പോള്‍
ആദ്യം കൂറുമാറുന്ന സാക്ഷി
ഞാന്‍ തന്നെയായിരിക്കും.
നോക്കൂ,
എനിക്കറിയാവുന്നത്ര വ്യക്തമായി
വെളിപ്പെടുത്താനാവില്ല
ഒരു വിചാരണയ്ക്കും.
ഏതുകുറ്റവാളിയുടെ
കുപ്പായമാണെനിക്കു
പാകമാവാത്തത്.
മോഷണം?
വ്യഭിചാരം?
തട്ടിപ്പറി ?
കൊലപാതകം?
ഇതുവരെ
പുറത്തേയക്കിറങ്കുമ്പോ-
ളണിഞ്ഞിട്ടില്ലെന്നുവെച്ച്
വീട്ടില്‍ നിന്നിടാറുള്ള കുപ്പായങ്ങള്‍
എന്റെതല്ലെന്നുവരുമോ?
ഏതുകോടിയുടുപ്പിനെക്കാളും
എനിക്കവയോടിണിക്കമാണെന്നിരിക്കെ,
എനിക്കവ പാകമാകാറുണ്ടെന്നിരിക്കെ...
1 comment:
vaLare nalla kavitha!!
Post a Comment