9 Dec 2009

പാകം

അറികയാണു ഞാ-
നിതള്‍ കൊഴിവതും
നിറമെരിവതും
സുഗന്ധമുള്ളില്‍നി-
ന്നകന്നുപോവതും.
നിറങ്ങള്‍ പീലിക
ളടര്‍ന്നു മുണ്‌ഡിതം.
പുറത്തു ദീപങ്ങള്‍
മിഴിയടച്ചതും.
കളിമ്പശീലങ്ങ
ളുറക്കമായതും
ഒഴുക്കുകള്‍ വറ്റി
യമര്‍ന്നുപോയതും.
അകത്തൊരുവിത്തി
ലമര്‍ന്ന സത്തയാ-
യടരുകള്‍ക്കുള്ളി
ലുറക്കമാകുവേന്‍.

6 comments:

Clipped.in - Latest and greatest Indian blogs said...

അറികയാണു ഞാനും :-)

ഷിനോജേക്കബ് കൂറ്റനാട് said...

കോള്ളാം...

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാം...

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാം മാഷെ നല്ല കവിത.... ഒരോ വരിയുടേയും ഈ ഇഴയടുപ്പം കൊണ്ടു തന്നെയാണ്‌ ഈ കവിത മികച്ചതാകുന്നത്‌...

കണ്ണനുണ്ണി said...

ഒരു പ്രത്യേക ഭംഗി പടങ്ങള്‍ തമ്മിലുള്ള പൊരുത്തം കൊണ്ട് തോനുന്നതാവം.

sarah sheldon said...

fantastic post!!

Coursework Writing | Custom Essay | Custom Thesis