11 Mar 2010

അത്താഴം

അവള്‍ഫോണില്‍...
ഓഫീസുവിട്ടു വരുമ്പോള്‍
കുറച്ച്‌ ഉരുളക്കിഴങ്ങു വാങ്ങിക്കൂ,
നമുക്കിന്ന്‌ ഒരുമിച്ച്‌
ആ പ്രണയകാലത്തിന്റെ
വാടകകോലായിലാണെന്ന്‌ ഭാവിച്ച്‌
മാവുകുഴച്ച്‌..
പരത്തി ..
വേവിച്ച്‌...
ആലുപ്പൊറാട്ടയുണ്ടാക്കണം.

നിലാവു നോക്കിക്കിടന്ന്‌
ഈ കോണ്‍ക്രീറ്റും വീടിനും
വഴുക്കുന്ന മൂകതയ്‌ക്കുമൊക്കെ
മുമ്പാണെന്നപോലെ
നിങ്ങളൊരുദ്യാഗസ്ഥനും
ഞാനുദ്യാഗസ്ഥയും
ആയിക്കഴിഞ്ഞിട്ടില്ലെന്നതുപോലെ
നമ്മുടെ കുഞ്ഞുങ്ങള്‍
പിറന്നിട്ടേയില്ലെന്നപോലെ
അവര്‍ വീടുവിട്ടുപോയിട്ടില്ലെന്നപോലെ
ഒറ്റമുറിയുള്ള ഒരുവീടും
ചെറിയൊരാമ്പല്‍ക്കുളവും
അതിന്റെ കരയ്‌ക്കലെ
വെള്ളരിവള്ളികളും
സ്വപ്‌നം കാണണം.


2 comments:

Ranjith chemmad / ചെമ്മാടൻ said...

നഗരം കവിതയിലൂടെ നാട്കാണാനിറങ്ങുന്നു,
ലളിതം സുന്ദരം....
ആശംസകള്‍....

നിലാവര്‍ നിസ said...

വേദനിപ്പിച്ചു.. ഈ വരികള്‍...