നടപ്പുയാത്രികരറിവതില്ലയീ
വഴിയിതെങ്ങുപോമിതെന്തിനീക്കടു-
മുനകളില്‍ക്കൊണ്ടു മുറിഞ്ഞുനീറ്റലും
വഴുക്കവേയള്ളിപ്പിടിച്ചു നില്‍ക്കലും
തിരക്കുകൂട്ടലിന്‍ കുഴമറിച്ചിലു-
മിരച്ചുകേറലിന്‍ സമരഘോഷവു-
മിടറിവീഴലിന്‍നിലവിളികളും,
അവരെച്ചേര്‍ത്തരച്ചളിഞ്ഞ മാംസത്തില്‍
പ്പുരണ്ട ചോരയില്‍പ്പുതഞ്ഞ കാലുകള്‍
തിരക്കുകൂട്ടിക്കൊണ്ടിതെന്തുനേടുവാ-
നറിവനറിവതില്ലവരൊരരുവനെങ്കിലു-
മൊഴുക്കില്‍ പാഴിലയടടര്‍ന്നുവീണപോ-
ലഴുക്കു ചാലിതില്‍ പിറന്നു വീണവര്‍.
പുളച്ചു നീന്തുകീ മലമിതൊക്കെയു -
മനര്‍ഗ്ഗ സുന്ദരമമൃതധാരയെ-
ന്നുറക്കവേമന്ത്രമുയര്‍ത്തിനീന്തുക-
യതാണു നമ്മുടെ മനുഷ്യപൈതൃകം.
No comments:
Post a Comment