29 Dec 2007

അകലം

നിന്നിലെ മൗനത്തിനു
പിന്നില്‍നിന്നാരെപ്പോഴു-
മോടക്കുഴലിലൂതുന്നു
ജലം പോലുള്ള വാക്കുകള്‍.

നിന്റെ പൊട്ടിച്ചിരി-
ത്തൂവെയില്‍ മിന്നായങ്ങള്‍-
ക്കപ്പുറത്തേതോകാല
ക്കരച്ചിലിന്‍ മഴച്ചാറ്റല്‍?

നീയടുത്തെത്തുന്നേര-
മാരേയാത്രയാകുന്നു
മിണ്ടിത്തുടങ്ങുന്നേര-
മന്തരാ മൂകമാകുന്നു.

അകലത്തകലത്താ-
യിരിക്കനാമെപ്പോഴു-
മുള്ളിലെയാകാശങ്ങ-
ളുണ്മയായിരിക്കുവാന്‍.

1 comment:

Praveenpoil said...

നിന്റെ പൊട്ടിച്ചിരി-
ത്തൂവെയില്‍ മിന്നായങ്ങള്‍-
ക്കപ്പുറത്തേതോകാല
ക്കരച്ചിലിന്‍ മഴച്ചാറ്റല്‍?


നിന്റെ അട്ടഹാസ-
ത്തൂവെയില്‍ .......
എന്നായിരുന്നെങ്കില്‍ ഒരു നല്ല മഴച്ചാറ്റലിന്റെ അനുഭൂതി ലഭിക്കുമായിരുന്നു .
Any way അഭിനന്ദനങള്‍.... ഇനിയും തുടരുക...
`