എന്റെ പേരിടൂ
വീട്ടുമുറ്റത്തെ
ഏതെങ്കിലുമൊരു പൂമരത്തിന്.
അടുക്കളപ്പുറത്തെച്ചിലുകൊത്താന്‍
പതിവായെത്താറുള്ള
ചപ്പിലക്കിളികളില്‍
ഇത്തിരിക്കുറുമ്പു കൂടുതലുള്ള ഒരാള്‍ക്ക്.
നിന്റെ ശബ്ദനിശ്ശബ്ദതകളുടെ
നിത്യനിരീക്ഷകനായ,
അപശകുനങ്ങള്‍ ചിലക്കേണ്ടിവരുമ്പോള്‍
പല്ലുകടിച്ചു പിടിക്കാറുള്ള
ആ ആണ്‍ പല്ലിക്ക് .
എന്നും ഗ്യാസ് ഓഫാക്കിയിരുന്നോ
താക്കോല്‍ തിരികെയെടുത്തിരുന്നോ
എന്നൊക്കെ സംശയിച്ച്
ഇത്തിരിക്കൂടി അധികനേരം
നിന്നുപോകാറുള്ള
മൂന്നാമത്തെ ചവിട്ടുപടിക്ക്
എന്റെ പേരിട്ടുവിളിക്കൂ...
No comments:
Post a Comment