ചിലപ്പോള്‍
ഏതാഴപ്രശ്‌നവും
അത്ര ലളിതമായി
ഒട്ടും സമയം പോക്കാതെ
ചെയ്തു തീര്‍ക്കാനാവും എനിക്ക്.
കിണറ്റില്‍വീണൊരു
കരിയില കോരിയെടുക്കും പോലെ.
ചിലപ്പോള്‍ എത്ര നിസ്സാരമായ പ്രശ്‌നവും
എത്ര സമയം ചെലവാക്കിയാലും
പരിഹരിക്കപ്പെടാതെ
ജീവിത്തിന്റെ അടിത്തട്ടിലേയ്ക്ക്
മുങ്ങിത്താണുപോകും.
കിണറ്റില്‍ വീണൊരു
കരിയില കോരിയെടുക്കാന്‍
ശ്രമിച്ചപ്പോഴെന്നപോലെ...
No comments:
Post a Comment