26 May 2014

മനുഷ്യന്‍ ഒരു സാധു ജീവി അല്ല



ഗത്യന്തരമില്ലാതെ
കളവുചെയ്യുകയോ
നുണ പറയുകയോ വേണ്ടിവരും
കുറച്ചുപേര്‍ക്ക്‌ .
ഏറെപ്പേരും ചാരായം കുടിക്കുന്നപോലെ
ലഹരിക്കു വേണ്ടി...
.
വഞ്ചനയില്‍ നിന്ന്‌
പറ്റിക്കലില്‍ നിന്ന്‌
കള്ളത്തരങ്ങളില്‍ നിന്ന്‌
ഉപദ്രവിക്കലില്‍ നിന്ന്‌
മറ്റൊരുത്തന്റെ
തോളില്‍ ചവിട്ടി നില്‍ക്കലില്‍ നിന്ന്‌
മനുഷ്യന്‌ സുഖം കിട്ടുന്നു.
കുറുക്കന്‌ ചീഞ്ഞ
മാംസത്തില്‍ നിന്ന്‌
സുഖം കിട്ടും പോലെ .
കുറുക്കന്‍
അതു നൊട്ടി നുണയുന്നു
മനുഷ്യനും...
കുറുക്കന്റെ ജഠരത്തില്‍ ചീഞ്ഞമാംസം ദഹിക്കും ,
മനുഷ്യനില്‍ അവന്റെ കര്‍മ്മം
അലിയാതെ കല്ലിച്ചു കിടക്കും.
കുറുക്കന്‍ ഒരു സാധു ജീവിയാണ്‌ .
മനുഷ്യന്‍ ഒരു സാധു ജീവി അല്ല. ..

No comments: