നല്ല മുഖംമൂടികള്‍
എവിടെ കിട്ടുമെന്നറിയാമോ?
എല്ലാതരം മുഖം മൂടികളും
എനിക്കാവശ്യമുണ്ട്.
പലകാലകമ്യൂണിസ്റ്റ്കാരുടെ,
കമ്യൂണിസ്റ്റ് വിരുദ്ധരുടേം.
മതജീവികളുടെം
സ്വാമിഭക്തന്മാരുടേം
നെറ്റീല്‍ക്കുറിതൊട്ട ശൂലമുനക്കാര്‌ടേം
ഗാന്ധിയന്‍മാര്‌ടേം ..
പുതിജാതി നഗരജീവികള്‌ടേം
ഹിജഡകള്‍ടേം മുഖമൂടികള്‍ വരെ വേണം...
വെറുതെ ഇട്ടോണ്ടു നടക്കാനാ...
യോജിപ്പുതോന്നിയാല്‍
ശിഷ്ടകാലം ഏതെങ്കിലുമൊന്നിലേയ്ക്ക്
സ്വന്തം മുഖം
ഉരുക്കിയൊഴിക്കുകേം ചെയ്യാല്ലോ...
No comments:
Post a Comment