ഓര്‍മ്മ എന്ന ഉറഞ്ഞകടല്‍
ഓര്‍മ്മയൊ-
രുത്സവലഹരി,
ഒത്തുവസിച്ചാലൊഴിയില്ല.
അടഞ്ഞാല്‍ത്തുറക്കില്ല
ഓര്‍മ്മത്തടവറ.
അറ്റത്തെയിരപ്പിടത്തംമോഹി
ച്ചൊറ്റവിഴുങ്ങങ്ങു വിഴുങ്ങിയാല്‍
പിന്നഴിയില്ല ചങ്കില്‍ക്കോര്‍ത്ത
ഓര്‍മ്മക്കൊളുത്ത്.
ഏറ്റവും കൂടുതല്‍
കപ്പല്‍ച്ചേതങ്ങളുണ്ടായകടല്‍
ഓര്‍മ്മക്കടല്‍.
ഓര്‍മ്മ
കാഴ്ചയല്ല മറയാണ്.
അറിവല്ല, അജ്ഞതയാണ്.
സാധ്യതയല്ല, അതിരാണ്.
ഉത്തരവാദിത്വമല്ല, ഒഴിഞ്ഞുമാറലാണ്!
ഓര്‍മ്മയിലെ മരം തളിര്‍ക്കില്ല പൂക്കില്ല,
ഓര്‍മ്മപ്പുഴയില്‍ ഒഴുക്കില്ല ഓളങ്ങളും .
ഓര്‍ക്കുളത്തില്‍ മീനിനോ തവളയ്‌ക്കോ
ഞണ്ടോ ഞവുഞ്ഞിയോ പുലരില്ല.
ഓര്‍മ്മയില്‍ മുഴങ്ങുന്ന ഒച്ചകള്‍
പ്രേതങ്ങള്‍ പാടുന്നതിന്റെ.
ഓര്‍മ്മയാകാശത്ത് ഉറഞ്ഞമേഘങ്ങള്‍ .
മരിച്ച നക്ഷത്രങ്ങള്‍.
ഓര്‍മ്മകള്‍ ചുറ്റിപ്പടര്‍ന്ന മരത്തിന്
വെയിലില്ല, പടര്‍പ്പില്ല.
ഓര്‍മ്മയെ മറവികൊണ്ട്
ചികിത്സിക്കാനാവില്ല.
എല്ലാമറവികളുടെയും
ഇരുണ്ട കരിമ്പടത്തിനു ചോട്ടില്‍
ഒളിഞ്ഞിരിപ്പുണ്ട്
ഓര്‍മ്മയുടെ ദുര്‍മ്മന്ത്രവാദിനി.
ഒരുമരം അതിന്റെ അപ്പന്‍മരത്തെയോ
ഒരുകിളി അതിന്റെ അമ്മക്കിളിയെയോ
ഓര്‍മ്മിക്കുന്നില്ല.
എന്തെന്നാല്‍ ഒരു മരം അതിന്റെ
അച്ഛന്‍മരവും മുത്തപ്പന്‍മരവും
ഒരുകിളി അതിന്റെയമ്മക്കിളിയും
അമ്മൂമ്മക്കിളിയും.
ഓര്‍മ്മയൊ-
രുത്സവലഹരി,
ഒത്തുവസിച്ചാലൊഴിയില്ല.
അടഞ്ഞാല്‍ത്തുറക്കില്ല
ഓര്‍മ്മത്തടവറ.
അറ്റത്തെയിരപ്പിടത്തംമോഹി
ച്ചൊറ്റവിഴുങ്ങങ്ങു വിഴുങ്ങിയാല്‍
പിന്നഴിയില്ല ചങ്കില്‍ക്കോര്‍ത്ത
ഓര്‍മ്മക്കൊളുത്ത്.
ഏറ്റവും കൂടുതല്‍
കപ്പല്‍ച്ചേതങ്ങളുണ്ടായകടല്‍
ഓര്‍മ്മക്കടല്‍.
ഓര്‍മ്മ
കാഴ്ചയല്ല മറയാണ്.
അറിവല്ല, അജ്ഞതയാണ്.
സാധ്യതയല്ല, അതിരാണ്.
ഉത്തരവാദിത്വമല്ല, ഒഴിഞ്ഞുമാറലാണ്!
ഓര്‍മ്മയിലെ മരം തളിര്‍ക്കില്ല പൂക്കില്ല,
ഓര്‍മ്മപ്പുഴയില്‍ ഒഴുക്കില്ല ഓളങ്ങളും .
ഓര്‍ക്കുളത്തില്‍ മീനിനോ തവളയ്‌ക്കോ
ഞണ്ടോ ഞവുഞ്ഞിയോ പുലരില്ല.
ഓര്‍മ്മയില്‍ മുഴങ്ങുന്ന ഒച്ചകള്‍
പ്രേതങ്ങള്‍ പാടുന്നതിന്റെ.
ഓര്‍മ്മയാകാശത്ത് ഉറഞ്ഞമേഘങ്ങള്‍ .
മരിച്ച നക്ഷത്രങ്ങള്‍.
ഓര്‍മ്മകള്‍ ചുറ്റിപ്പടര്‍ന്ന മരത്തിന്
വെയിലില്ല, പടര്‍പ്പില്ല.
ഓര്‍മ്മയെ മറവികൊണ്ട്
ചികിത്സിക്കാനാവില്ല.
എല്ലാമറവികളുടെയും
ഇരുണ്ട കരിമ്പടത്തിനു ചോട്ടില്‍
ഒളിഞ്ഞിരിപ്പുണ്ട്
ഓര്‍മ്മയുടെ ദുര്‍മ്മന്ത്രവാദിനി.
ഒരുമരം അതിന്റെ അപ്പന്‍മരത്തെയോ
ഒരുകിളി അതിന്റെ അമ്മക്കിളിയെയോ
ഓര്‍മ്മിക്കുന്നില്ല.
എന്തെന്നാല്‍ ഒരു മരം അതിന്റെ
അച്ഛന്‍മരവും മുത്തപ്പന്‍മരവും
ഒരുകിളി അതിന്റെയമ്മക്കിളിയും
അമ്മൂമ്മക്കിളിയും.
No comments:
Post a Comment