0
ഞാന്‍ ശബ്ദമാണ് .
ഞാന്‍ മൗനവും ആണ്.
1
ശബ്ദത്തേയും മൗനത്തേയും
ഞാന്‍ അന്വേഷിക്കുന്നു.
2..1
ശബ്ദത്തോടുള്ളതുപോലെ
മൗനത്തോടും എനിക്കു കടപ്പാടുണ്ട്.
2.2
ശബ്ദത്തോടും മൗനത്തോടും
ഞാന്‍ സംവദിക്കുന്നു,
തര്‍ക്കിക്കുന്നു, ഏറ്റുമുട്ടുന്നു.
3
ശബ്ദത്തിന്റെ പാതകള്‍ ഞാന്‍ താണ്ടി.
മൗനത്തിന്‍ പാതകള്‍ എന്നെ കാത്തിരിക്കുന്നു
4
ശബ്ദത്താല്‍ എന്നപോലെ
മൗനത്താലും ഞാന്‍ മോഹിതനായി.
5
ശബ്ദത്തിനും മൗനത്തിനും എന്നില്‍
ബന്ധുഗൃഹങ്ങളും ഇടത്താവളങ്ങളും
വേരുകളും ശിഖരങ്ങളും
ഇലകളും പൂക്കളുമുണ്ട്.
6
കടലിലും കരയിലുമെന്നപോലെ
ശബ്ദത്തിലും മൗനത്തിലും
ഞാന്‍ മാറിമാറി ജീവിക്കുന്നു...
0
ഞാന്‍ ശബ്ദമാണ്,
ഞാന്‍ മൗനവുമാണ്...
No comments:
Post a Comment