മേഘം പൊട്ടിത്തൂവും
പോലെനിക്കെഴുതണം.
വെയില്‍ മുട്ടപൊട്ടിച്ചെന്തീ
ക്കനലാളിപ്പടരും പോലെ.
ഇരുട്ടരിച്ചിറങ്ങുമ്പോലെ
നിലാവൊലിക്കുംപോലെ
പേടമാനോടും പോലെ
കാക്കകള്‍ കാറുംപോലെ.
പെണ്ണുങ്ങള്‍ കാവില്‍പ്പോകാന്‍
കുളിച്ചുടുത്തൊരുങ്ങുംപോലെ
പൈതങ്ങള്‍ വിരലും കടി-
ച്ചന്തമറ്റുറങ്ങും പോലെ
കാലില്‍ കൊത്തിയ വിഷം
മൂര്‍ദ്ദാവിലെത്തുംപോലെ
തുറന്നിട്ടമണല്‍ത്താളില്‍
വരിയിട്ട ചോണനക്ഷരം
മിണ്ടിയും മിണ്ടാതെയും
ആടിയുമനങ്ങാതെയും .
.
No comments:
Post a Comment