പലേ തിരക്കില്‍ നമ്മള്‍
ശ്രദ്ധിക്കാറില്ലെങ്കിലും
കേട്ടുവെങ്കിലും കാര്യ-
മാക്കാറില്ലെന്നാലും
പറഞ്ഞോണ്ടിരിക്കുന്നുണ്ട്
കാലം പ്രതിക്ഷണ-
മോരോ ജീവിതത്തോടു-
മോരോ സ്പന്ദത്തോടും
പതിഞ്ഞ സ്വരത്തില്‍, നീ-
രൊഴുക്കിന്നൊലിപ്പൊച്ചയില്‍,
കരുണയില്‍, വിശ്രാന്തിയില്‍...
No comments:
Post a Comment