ഇതെന്താണ്
നിങ്ങളെപ്പോഴും എന്റെ പിന്നാലെ?
പോകുമ്പോഴും വരുമ്പോഴും?
ഞാന്‍ നിങ്ങളുടെ അടിയാണോ?
നിങ്ങളെന്റെ ഉടമസ്ഥനാണോ?
ഒടുവില്‍ സഹികെട്ട് ഞാനാക്രോശിച്ചു,
അയാളോ സമചിത്തത വിടാതെ
സൗമ്യമായിത്തന്നെ പറഞ്ഞു,
ക്ഷമിക്കൂ,
ഞാന്‍ നിങ്ങളുടെ യജമാനനോ
നിങ്ങളെന്റെ അടിമയോ അല്ല,
പക്ഷെ എനിക്കു നിങ്ങളെ
ഉപേക്ഷിക്കാനാവില്ല,
വേര്‍ പിരിയാനാവില്ല
പിന്‍തുടരാതെ പറ്റില്ല,
കാരണം ഞാന്‍ നിങ്ങളുടെ പകുതിയാണ്
നിങ്ങളുടെ നിഴല്‍...
No comments:
Post a Comment