5 Feb 2013

ഒന്നും ബാക്കിയുണ്ടാവരുത്



ദുഖം വരുമ്പോള്‍ ഉറക്കെ കരയൂ, 
സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കൂ. 
പ്രണയം തോന്നുമ്പോള്‍ 
കെട്ടിപ്പിടിക്കൂ, ഉമ്മവെയ്ക്കൂ, 

എല്ലാ നടത്തങ്ങളെയും 
ഉലഞ്ഞുലഞ്ഞ് ഒരോട്ടമാക്കൂ, 
എല്ലാ പറച്ചിലുകളേയും 
അയച്ചയച്ചീണപ്പെടുത്തിയൊരു പാട്ടാക്കൂ. 

പിണക്കം തോന്നുമ്പോള്‍ പിണങ്ങൂ, 
മുഴുവന്‍ രോഷത്തേയും 
പുറത്തെടുത്തുകൊണ്ട്,
സിംഹങ്ങള്‍ അലറുന്നപോലെ 
മേഘങ്ങള്‍ അലറുന്നപോലെ അലറൂ, 

മുഴുവനായും പെയ്തുതീരുംവരെ,
കത്തിത്തീരുംവരെ. 
ഒന്നും ബാക്കിയുണ്ടാവരുത്. 
പുളിച്ച ഓര്‍മ്മയുടെ 
ഒരസ്ഥിക്കഷണംപോലും...


No comments: