രണ്ടു സ്‌നേഹിതന്മാരുണ്ടായിരുന്നു,
പരമ ദരിദ്രന്മാര്‍.
കഷ്ടപ്പാടുകളുടെ വലിയ ഭാണ്ഡം ചുമക്കുന്നവര്‍.
പക്ഷെ അവരൊരിക്കലും
ദുഖികളായിരുന്നില്ല,
അവരൊരിക്കലും തളര്‍ന്നിരുന്നുമില്ല,
ദൈവത്തെക്കുറിച്ചോ
വിധിയെക്കുറിച്ചോ പരാതി പറഞ്ഞിരുന്നില്ല,
അവരുടെ പ്രാര്‍ഥന കണ്ണീരില്‍ കുതിര്‍ന്ന്
വിഴുപ്പൂ മണമുയര്‍ത്തിയില്ല,
അത് നനവറ്റ ചിറകുമായി
വെള്ളക്കൊറ്റികള്‍പോലെ ആകാശത്തേയ്ക്കുയര്‍ന്നു,
കാരണം അവരിരുവരും ചുമന്നത്,
ഇതരന്റെ പ്രശ്‌നങ്ങളായിരുന്നു,
ഇതരന്റെ ദുഖമായിരുന്നു.....
No comments:
Post a Comment