ഉമൈബാന്‍, ഇങ്ങടുത്തു വരൂ,
എന്റെ സമീപത്തായിരിക്കൂ,
ധൈര്യവതിയായിരിക്കൂ.
സന്തോഷത്തോടെ മുഖമുയര്‍ത്തൂ,
നീയിനി ഉപേക്ഷിക്കപ്പെട്ടവളല്ല ഉമൈബാന്‍.
നീ ഇനി അക്ഷരാഭ്യാസമില്ലാത്തവളോ
അറിവില്ലാത്തവളോ അല്ല.
നീ പെറ്റിട്ട കുരുന്നുമക്കളെയോര്‍ത്ത്,
അവരുടെ സംരക്ഷണമോര്‍ത്ത്
നീയിനി വേവലാതിപ്പെടേണ്ട.
ഇനി നീ പാടാന്‍ തുടങ്ങുമ്പോള്‍ വായടയ്ക്കു
എന്നാരും പറയില്ല.
നീ നൃത്തമാടിത്തുടങ്ങുമ്പോള്‍
ഇനി ഒരിക്കല്‍പ്പോലും നിന്റെ കാല്‍ച്ചുവടുകള്‍
ചങ്ങലയാല്‍ കുരുക്കപ്പെടില്ല,
മറിച്ച് നിന്റെ പാട്ടിനൊത്ത് താളം പിടിക്കാനും
നിന്റെ ചലനങ്ങള്‍ക്കൊത്താടാനും
ഇതാ, ഒരു ജനത മുഴുവനും,
അല്ല,
ഈ ഭൂമിയിലെ മുഴുവന്‍ ജനതയും
സസ്യങ്ങളും
പുഴു പ്രാണി പക്ഷിമൃഗാദികളും.
നിന്റെയാരാധിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍.
ഇനി നീ എന്നേയ്ക്കുമീയാച്ഛാദനം
മാറ്റിക്കോളൂ ഉമൈബാന്‍....
No comments:
Post a Comment