എന്തെങ്കിലും ഒന്നും ചെയ്യുമ്പോള്‍
ആ കാര്യം ഏറ്റവും ലളിതമായി,
ഏറ്റവും കൃത്യമായി
ഏറ്റവും സുന്ദരമായി എങ്ങനെ ചെയ്യും
എന്നു പഠിക്കുക മാത്രമാണ്, അല്ലേ...
ചിതരുതേയി വെല്യമ്മ ജീവിതാന്ത്യം വരെ
ഓലമടയല്‍, പുല്ലരിയല്‍,
പയ്യിനെ നോക്കല്‍, കറക്കല്‍,
ഉണ്ണിയപ്പം ഉണ്ടാക്കല്‍ പഠിച്ചോണ്ടിരുന്നു.
കണാരച്ചന്‍ ഒടുക്കം വരെ പുര കെട്ടും
തെങ്ങിന് തടമെടുക്കലും മതിലു കെളയും
പച്ചോലത്തത്തയെ മെടയലും.
ഡ്രൈവറു ശിവരാമേട്ടന്‍ എപ്പഴും പറയും
ഇപ്പഴും ചക്രം പിടിക്കാന്‍ പഠിക്കുന്നൂന്ന്.
നോക്കൂ,
നീയെന്നെ പ്രണയിക്കാന്‍
പഠിപ്പിച്ചോണ്ടിരിക്കുന്നു.
എങ്ങനെ മൃദുവാകണമെന്ന്,
നനവുള്ളവനാകണമെന്ന്,
എങ്ങനെ നുണഞ്ഞാലിറ്റുപ്പെങ്കിലുമാകണമെന്ന്.
ഓളങ്ങളിലിട്ടൊഴുക്കിയൊഴുക്കിയും
ഉരച്ചും നനച്ചും ഉണക്കിയും....
No comments:
Post a Comment