എവിടെ നിന്നാലും നില്‍ക്കുന്നത്
ഇരിക്കുന്നത് കിടക്കുന്നത്
സമയം എന്ന സ്ഥലത്ത്.
ചിലര്‍ക്ക് സമയം ഒരു ജയിലറയായിരിക്കും.
കൂറ്റന്‍ ചുവരുകളും മതിലുകളും
കൊണ്ടുണ്ടാക്കിയ കുടുസ്സ്.
ചിലര്‍ക്ക് സമയം ഒരൊഴുക്കായിരിക്കും,
ചിലര്‍ക്ക് ആകാശത്തേയ്ക്കാള്‍
വിശാലമായ ശൂന്യത.
എവിടെനിന്നാലും നില്‍ക്കുന്നത്
സമയം എന്ന ഓരത്ത,്
സമയം എന്ന ഒരദൃശ്യവൃക്ഷത്തണലില്‍.
ഏതു പാത താണ്ടിയാലും താണ്ടുന്നത്
സമയം എന്ന ആദ്യന്തങ്ങളില്ലാത്ത മഹാവീഥി.
എവിടെ വീണു മണ്ണടിഞ്ഞാലും
ശകലങ്ങളളിഞ്ഞോ ഭസ്മമായോ
അലിഞ്ഞു ചേരുന്നത്
സമയത്തിന്റെ ജലത്തില്‍, ജലധിയില്‍..
No comments:
Post a Comment