നെല്‍വയലില്‍
കതിിര്‍മണികൊത്തിത്തിന്നുന്ന
തത്തെയെയോ പ്രാവിനെയോ നോക്കുക,
അതിന്റെ ദ്രുതം ദ്രുതം പിടയുന്ന ചിറക,്
ഒരു വിരല്‍ഞൊടിപ്പുകേട്ടാ-
ലൊറ്റപ്പറത്തം പറക്കാന്‍ പാകത്തിലുള്ള ജാഗ്രത,
കൂട്ടില്‍ക്കിടക്കുന്ന ഒരു പറവയ്ക്ക്,
സുരക്ഷിതമായ ഒരിടത്ത്
ജീവിച്ചു വളര്‍ന്ന ഒരാള്‍ക്ക് അസാധ്യം.
ജാഗ്രത, കൃത്രിമമായി ഉണ്ടാകുന്നതല്ല,
നൈസര്‍ഗ്ഗികമായ ഉള്ളുണര്‍വ്വാണത്.
ബുദ്ധിപരമായ ജാഗ്രതയുടെ,
മനോജാഗ്രതയുടെ,
ശരീരജാഗ്രതയുടെ
ഏകോപനത്തില്‍നിന്നുല്‍ഭൂതമാകുന്ന
ആന്തരികമായ ഉണര്‍വ്വാകുന്നു ഉത്ബുദ്ധത....
No comments:
Post a Comment