ഓപ്പറേഷന്‍ തീയതിയുറപ്പിച്ച
ഡോക്ടര്‍യോഹന്നാന്‍
അഡ്മിറ്റാവാന്‍ പറഞ്ഞതു നാളെ.
കമ്മറ്റിക്കാരാരേലും ഒപ്പം വരും.
രാമചന്ദ്രന്‍, അല്ലെങ്കില്‍ സദാശിവന്‍
ഭാഗ്യമുണ്ടേല്‍ സദാശിവന്‍, രസികന്‍,
ഇല്ലെങ്കില്‍ രാമചന്ദന്‍ ദുഖി,
പരലോകവാസി.
വെയില്‍ പതിറ്റടിയിറങ്ങുമ്പം,
താടിനീട്ടി കൂനിക്കൂനിയൊരു
സന്യാസിമട്ടുകാരന്‍ പടികേറിവന്നു.
ഭിക്ഷാപാത്രമില്ല, ജഢയില്ല
മുടി വൃത്തിയില്‍ കോതിപ്പകുത്ത്,
പ്രായം പിടിതരാത്ത ഒരാള്‍
തങ്കമണീടെ മോന്‍ കുഞ്ചുണ്ണിയല്ലേ?
കഴിഞ്ഞ തവണ ഞാനിവിടെ വര്മ്പം
യ്യ് കോണകുടുത്തു തൊടങ്ങീട്ടില്ല,
മിറ്റത്തും കോലായ്മ്പലും
ചറപറാനാനോടി നടക്കും.
ന്നെക്കണ്ട് പേടിച്ച് യ്യമ്മേന്റൊക്കത്തോടിക്കേറി,
ഇച്ചിരിനേരം കൊണ്ട് പക്ഷെ
ന്നെ ഞാനന്നു വശത്താക്കി
വല്യകൂട്ടായി.
ഇനി വര്മ്പം ന്താ കൊണ്ടരണ്ടതെന്ന്
ചോയിച്ചപ്പം യ്യിപറഞ്ഞു ഒരണ്ണാക്കൊട്ടനേന്ന്,
അതും പറഞ്ഞയാള്‍
കളസത്തീന്നൊരു
ചട്ടപ്പെട്ടിയെടിത്തുമൂടി തൊറന്നു
എന്നോട് കൈനീട്ടിപ്പിടിയ്ക്കാമ്പറഞ്ഞു.
കൈനീട്ടിയപ്പം പയ്യപ്പയ്യെ
വെരലിലൂടെ കൈപ്പടത്തിലൂടെ
മോലോട്ടു കേറിക്കേറി വന്നു
മടിച്ചുുമടിച്ചിച്ചിരിപ്പോന്നൊരണ്ണാന്‍ കുഞ്ഞ്...
No comments:
Post a Comment