പാതയില്‍വെച്ച് അതിവൃദ്ധനായ
ഒരു തീര്‍ഥാടകനെക്കണ്ടു.
വേച്ചുവേച്ചാണയാള്‍ നടന്നത്.
ആ പ്രായത്തില്‍
അത്തരം സ്ഥിതിയില്‍
ഒരു മനുഷ്യന്‍ എഴുന്നേറ്റു നില്‍ക്കുമെന്നുപോലും
നാം പ്രതീക്ഷിക്കില്ല.
എന്നിട്ടും അയാള്‍ നടക്കുകയാണ്,
പതുക്കെപ്പതുക്കെ, തിരക്കുകൂട്ടാതെ,
ഞാനൊരിടത്തും യാത്രയവസാനിപ്പിക്കില്ല
എന്നു നിശ്ചയിച്ചുറപ്പിച്ച മട്ടില്‍ ,
കുറച്ചു നേരം ഒപ്പം നടന്നപ്പോള്‍
ഗൗതമബുദ്ധന്‍ എല്ലാവര്‍ക്കും
ദര്‍ശനം കൊടുക്കുന്നില്ലെന്നു കേള്‍ക്കുന്നല്ലോ
ഇത്രയൊക്കെ കഷ്ടപ്പെട്ടങ്ങു ചെന്നിട്ട്
ഒന്നു കാണാന്‍ പറ്റാതിരുന്നാല്‍ എന്തുചെയ്യുമെന്ന്
ഞാന്‍ അങ്ങേരോടു ചോദിച്ചു.
അതുകേട്ടപ്പോഴുള്ള ഒരു ചിരി ~~
ഒന്നു കാണണമായിരുന്നു..
No comments:
Post a Comment