1
നയാപ്പൈസ കയ്യിലില്ലാത്തവര്‍
വലിയ പണക്കാര്‍ക്കൊന്നും പറ്റാത്ത തരത്തില്‍,
ഏകാന്തര്‍, ഒറ്റപ്പെട്ടവര്‍
സനാഥരേയും സുരക്ഷിതരേയുംപോലെ,
രോഗത്തിലും വേദനയിലും പെട്ട്
ശരീരം അളിയാന്‍ തുടങ്ങിയവര്‍
ചുറുചുറുക്കുള്ള യുവാക്കളപ്പോലെ
സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്.
2
സന്തോഷം ഞാങ്ങണപ്പുല്ലുമാതിരി
ഒരുപ്രത്യേക തരം പുല്ലാണെന്നും
സെന്റ് പ്രാന്‍സിസിനേയും
ഗാന്ധിജിയെപ്പോലെയൊക്കെപ്പോലെ
നടത്തവേഗം കൂടിയ ഒരു കാറ്റ്
അതിന്റെ വിത്തുകള്‍ വഴിയോരം നീളെ,
പാടങ്ങള്‍ നീളെ, നാടുനാടാന്തരം
വിതച്ചോണ്ടു നടക്കുന്നുവെന്നും
മഴപെയ്ത് വെയിലുലുദിച്ച ഒരു രാവിലെ
നോക്കിന്നിടത്തൊത്തെ
സന്തോഷത്തിന്റെ
മഞ്ഞയില്‍ നീലവരച്ച പൂക്കള്‍
വിരിഞ്ഞു നില്‍ക്കുന്നെന്നും
ഞാനെപ്പഴും പകല്‍ക്കിനാവു കാണാറുണ്ട്.
3
നിനക്കു സന്തോഷമായെന്നറിഞ്ഞപ്പോഴേ
എന്റെ ചേട്ടായീ,
എനിക്കും സന്തോഷമായി...
No comments:
Post a Comment