ഞാനുറക്കെയൊരു വിസിലു വിളിക്കും
അതു കേക്കുമ്പം,
മരുഭൂമലൂള്ളോരൊക്കെ കടലുടന്ന്
പച്ചക്കാടുകള്‍ നില്‍ക്കുന്നേടത്തേയ്ക്കു പറക്കണം.
മരക്കൊമ്പത്തും തണലത്തും നില്‍ക്കുന്നോര്
മരുഭമീലേയ്ക്കും.
വിസിലുകേക്കുമ്പം ഉറങ്ങുന്നോരൊക്കെ
ഛ്ടപെടാന്നെഴുന്നേറ്റ്
പണിചെയ്യാന്തൊടങ്ങണം,
കൊത്തലോ മാന്തലോ വിത്ത് നടലോ
പെയ്ന്റടിക്കലോ അങ്ങനെ എന്തേലുമൊക്കെ..
പറഞ്ഞോണ്ടിരുന്നോര് വായ മൂടണം.
മൂകന്മാര് ഉറക്കെ മിണ്ടാന്‍ തൊടങ്ങണം.
കരയുന്നോരൊക്കെ
പൊട്ടിച്ചിരിക്കണം,
അതേ പോലെ ചിരിക്കുന്നോര്
ഉറക്കെ കരയാനും തൊടങ്ങണം,
ദൈവം എല്ലാരും കേള്‍ക്കുന്നത്ര ഉച്ചത്തില്‍
വിളിച്ചു പറഞ്ഞു.
No comments:
Post a Comment