കൂരിരിട്ട്..
ഒന്നും കാണാന്‍ വയ്യ.
ഒന്നാമന്‍ അതില്‍ വെള്ളത്തിലിട്ട
ഉപ്പിന്‍ കട്ടപോലെ
അലിഞ്ഞലിഞ്ഞോണ്ടു കിടന്നു.
രണ്ടാമന്‍ എങ്ങനെയോ
ഒന്നാമന്റെ ദയനീയസ്ഥിതിയുള്ളറിഞ്ഞോടി വന്ന്
ഒരു നെയ് വിളക്കവിടെ കത്തിച്ചു വെച്ചു.
ചുറ്റും നല്ല തെളിച്ചമായി.
ഒന്നാമന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.
അഴുക്ക,് ചേറ്, ചെളി, കുപ്പ,
ചത്തളിഞ്ഞവര്‍,
ഭീകര രൂപികള്‍...
ചരിത്രം,
കോണ്‍സന്‍ട്രേന്‍ക്യാമ്പുകള്‍,
തെരുവുകള്‍ ,
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡിവരേയും
സായ്ബാബ മുതല്‍
മാതാ അമൃതാന്ദമയിവരേയും ഉള്ള
പലതരം പ്രജാപതിമാരുടെ
കാക്കത്തീട്ടം തൂവി കേലയൊലിക്കുന്ന കട്ടൗട്ടുകള്‍...
ബലാല്‍സംഗങ്ങള്‍,,,
അവശിഷ്ടങ്ങള്‍.. അവശിഷ്ടങ്ങള്‍...
അത്രഭീകരമായ ഒരു ലോകം...
അത്രേം നേരേം
ഇച്ചിരി വെടക്കുമണമുണ്ടായിരുന്നത്
സ്വന്തം ആത്മാവിന്റെതെന്നു ക്ഷമിച്ച്
മനസ്സമാധാനംകൊണ്ട് കിടപ്പായിരുന്ന ഒന്നാമന്‍
അലറിവിളിച്ചോണ്ട് ടപ്പേന്ന് കണ്ണുകൊട്ടിയടച്ചു...
രണ്ടാമന്‍ ചെയ്തത് ശരിയോ തെറ്റോ?
അതാണു ചോദ്യം.
അടയിരിക്കുകയില്ലേ?...
ഒരുത്തരം കണ്ടു വെയ്ക്കു.
അപ്പഴേയ്ക്കും ഒന്നു ചുറ്റിപ്പറന്നു വരാം...
No comments:
Post a Comment