രാജാക്കന്മാര്‍ ആദ്യം മുതില്‍ക്കേ.
നഗരങ്ങളിലായിരുന്നു.
കച്ചോടക്കാരും നഗരങ്ങളില്‍ത്തന്നെ.
പണ്ഡിതന്മാരുടെ ഭാഷ നഗരത്തിനുവെളിയില്‍
അപ്രയായോഗികമായിരുന്നതു കൊണ്ട്
അവരും നഗരത്തിലോ
നഗരപാര്‍ശ്വത്തിലോ പാര്‍ത്തു.
രാഷട്രിയക്കാരും വര്‍ഗ്ഗമായി രൂപാന്തരപ്പെട്ടത്
നഗരത്തിന്റെ ഇന്‍ക്യുബാറ്ററുകളിലായിരുന്നു.
കവികള്‍ പഴയ ചൈനീസ് പഴങ്കഥയിലെ
കുയിലിനെപ്പോലെ നഗരത്തിലേയ്ക്ക് പിടിച്ചുകാണ്ടു വരപ്പെടുകയോ
ക്ഷണിച്ചു കൊണ്ടുവരപ്പെടുകയോ ചെയ്തു..
കാലക്രമത്തില്‍ അവരുടെ പാര്‍പ്പും
നഗരത്തില്‍ത്തന്നെയായി.
രാജാക്കന്മാര്‍ നഗരങ്ങളിലിരുന്ന് വിദൂര ഗ്രാമങ്ങളെ,
നാട്ടുമ്പുറങ്ങളെ ഭരിച്ചു.
പണ്ഡിതന്മാര്‍ നഗരങ്ങളിലിരുന്ന്
ഗ്രാമത്തെക്കുറിച്ച് ചിന്തിച്ചു,
വ്യാഖ്യാനിച്ചു, വിലയിരുത്തി, വിധികല്പിച്ചു...
രാഷ്ട്രീയക്കാര്‍ നഗരങ്ങളിലിരുന്ന്
വിപ്ലവമോ പ്രതിവിപ്ലവമോ നയിച്ചു.
കവികള്‍ മുക്കാലെ അരയ്ക്കാലും പാടിയത്
ഗ്രാമത്തെക്കുറിച്ചായിരുന്നു.
അവരുടെ പാട്ടുകളില്‍ പത്തി ചതഞ്ഞ പഴമകള്‍
മൊട്ടച്ചിക്കുന്നുകള്‍
ഗര്‍ഭഛിദ്രത്താന്‍ പരിക്ഷീണരായ വയലുകള്‍
നടതള്ളിയ വാക്കുകള്‍
പ്രേതങ്ങളെപ്പോലെ ചുമമണപ്പിച്ച് പൊയ്ക്കാലില്‍ നടന്നു..
അങ്ങനെ നാട്ടുറവകള്‍
അധീകാരത്തിനും കച്ചവടത്തിനും രാഷ്ടീയത്തിനും
ചിന്തയ്ക്കും കവിതയ്ക്കുമൊക്കെ വിഷയീഭവിച്ച്
പതുക്കെപ്പതുക്കെ ഒരു സത്യമല്ലാതായിത്തീര്‍ന്നു
No comments:
Post a Comment