വീണ്ടുമതുതന്നെ സംഭവിക്കാന്‍ പോകുന്നു.
ബുദ്ധി ശാലികളും
സാഹിത്യകാരന്മാരും പാട്ടുകാരും ചിന്തകരും
രാഷ്ട്രിയപ്രബുദ്ധരും
ശാസ്ത്രജീവികളും ഒക്കെയായ
നമ്മുടെ കണ്‍ മുന്നില്‍വെച്ച്
വീണ്ടുമതു സംഭവിക്കാന്‍ പോകുന്നു.
അതേ ആഭാസനാടകം.
ഒരു പാവം സ്ത്രീയെ തുറന്നവേദിയില്‍ വെച്ച്
മാനഭംഗം ചെയ്യുന്നതുപോലെയും
ഒരു കുരുവിയെ കൊത്തിക്കീറുന്നപോലെയും
ഭീകരമായ,
ഭീരുത്വത്തിന്റെ പൊയ്ക്കാല്‍ നൃത്തം...
പലന്യായവാദങ്ങളും
പലവിധം തത്വശാസ്ത്രങ്ങളും
തര്‍ക്കവിതകര്‍ക്കങ്ങളും
ഇടിയും മിന്നലും പോലെ.
ഒരു ചോരമഴയ്ക്കു കൂടി
അരങ്ങൊരുങ്ങിക്കഴിഞ്ഞു..
കുട്ടികള്‍,
ലോകത്തെങ്ങുമുള്ള കുട്ടികള്‍,
മനുഷ്യജീവിതമെന്ന നെറികെട്ട അടിപ്പള്ളയില്‍
പിറന്നുപോയ കുറ്റം മാത്രം ചെയ്ത
പാവം കുഞ്ഞുങ്ങള്‍
പക്ഷിക്കുഞ്ഞുങ്ങള്‍,
മുയല്‍ക്കുഞ്ഞുങ്ങള്‍,
തവളക്കുഞ്ഞുങ്ങള്‍
ഒരോലക്കുട പോലും
ചൂടാനില്ലാത്തവര്‍
ഒരിക്കല്‍ കൂടെയൊരു തീമഴയില്‍ വെന്ത്
വിഷമഴയില്‍ പൊള്ളി ചാകാന്‍ പോകുന്നു.
ടീവി ഓണാക്കൂ
നാടകം തുടങ്ങാനുള്ള
അവസാനത്തെ ബെല്‍ മുഴങ്ങിക്കഴിഞ്ഞു..
..
No comments:
Post a Comment