വാക്കുകൊണ്ട് ദൈവത്തെ
വിവരിക്കാന്‍ പറ്റിയേക്കും.
അല്ലെങ്കില്‍ സ്തുതിക്കാനോ
നിഷേധിക്കാനോ.
നിറങ്ങള്‍കൊണ്ട്
ദൈവത്തെരൂപപ്പെടുത്താം.
വരയ്ക്കാം.
ആടയാഭരണങ്ങള്‍കൊണ്ട് അലങ്കരിക്കാം
ചിന്തകള്‍കൊണ്ട്
സാമര്‍ഥ്യങ്ങള്‍കൊണ്ട്
ദൈവത്തെക്കുറിച്ച് തര്‍ക്കിക്കാം.
ദൈവത്തെ അനുഭവിക്കാനോ
സ്‌നേഹത്തിലായിരിക്കണം.
ആരെയെങ്കിലും എന്തിനെയെങ്കിലും
അല്ലെങ്കില്‍ ആരെയെന്നില്ലാതെ
എന്തിനെയെന്നില്ലാതെ.
സ്‌നേഹിക്കുമ്പോള്‍മാത്രം
ദൈവം സത്യം.
സ്‌നേഹം മരിക്കുമ്പോള്‍
ദൈവവും മരിക്കുന്നു.
No comments:
Post a Comment