ആലയിലുണ്ടൊരു പൈക്കുട്ടി
അമ്മിഞ്ഞപ്പാല്‍ നുണയുന്നു
കുടമണികെട്ടിയ പൈക്കുട്ടി
ഇളവെയിലൊത്തു കളിക്കുന്നു.
ഓര്‍മ്മയിലുണ്ടൊരു പൈക്കുട്ടി
തൊടികയിലോടി നടക്കുന്നു.
പാട്ടിലൊരോമല്‍പ്പൈക്കുട്ടി
ഉണ്ണിക്കണ്ണനെ നക്കുന്നു.
പാതയിയില്‍ നിന്നൊരു പൈക്കുട്ടി
അമ്പേയെന്നു വിളിക്കുന്നു.
അന്തിപ്പാതയിറക്കത്തില്‍
ചത്തുമലച്ചു കിടക്കുന്നു...
No comments:
Post a Comment