നിറന്ന ഭംഗികള്‍
നിരത്തിവെച്ചതി-
ന്നിടയ്ക്കുനോക്കുകൊ-
രഭംഗിയിങ്ങനെ.
തിരക്കിട്ടോട്ടത്തി-
ന്നിടയ്ക്കരൊച്ചിന്റെ-
യിഴച്ചില്‍പോലൊരു
വെറും പതുക്കനെ.
പലനിറങ്ങളായ്പ്പി-
രിഞ്ഞഘോഷത്തി-
ന്നിറമ്പിലിത്തിരി-
ക്കരിയിരുള്‍ക്കറ.
പലേബ്രാന്റില്‍പ്പൊട്ടി
വിരിഞ്ഞപുഞ്ചിരി-
പ്പുതുമള്‍ക്കിടയ്-
ക്കൊരു നിലവിളി.
കുതിപ്പുകള്‍ക്കിട-
യ്‌ക്കൊരു കിതയ്ക്കലും.
വലിയൊരൊച്ചതന്‍
കടലില്‍മുങ്ങുന്നു
തകര്‍ന്നതോണിപോ-
ലൊരു നിശ്ശബ്ദത.
.
No comments:
Post a Comment