വേഗം കുറഞ്ഞ ഒഴുക്കുകള്‍
എന്നില്‍ തങ്ങി നിന്നു
വേഗം കൂടിയവ
എന്നെ കടന്നുപോയി.
മിണ്ടാതിരിക്കൂ
ബഹുമാനപ്പെട്ട മനസ്സേ,
താങ്കളൊന്നു മിണ്ടാതിരിക്കാന്‍
ഞാനെന്തു ചെയ്യണം?
കാവ്യഭാഷ
പൂമരം കുലകുലപ്പൂകൊ-
ണ്ടെളുതും മഹാകാവ്യം.
കാട്ടാറു കല്ലോലത്താല്‍
കുരുവി പിറുപിറുക്കലാല്‍.
ഒച്ച
എനിക്കൊന്നും പറയാനില്ല,
നിനക്കൊന്നും പറയാനില്ല,
ആര്‍ക്കും ഒന്നും പറയാനില്ല.
എന്നിട്ടും എവിടുന്നു വരുന്നു
ഈ ഒച്ച?
No comments:
Post a Comment