വെള്ളമിറ്റിറ്റു
വീഴ് വതാണെന്നുമെ-
ന്നേറ്റ മിഷ്ടമാമൊച്ച.
പച്ചവെള്ള
ത്തണുപ്പിനാലുള്ളിന്റെ
ചൂടുപണ്ടേ യടക്കി ഞാന്‍.
പായല്‍ നീക്കി
ക്കുളത്തില്‍ മുഖം മുക്കി-
യെന്ന തോന്നലാണാദ്യമായ്
അത്ര പേടിച്ചു
പേടിച്ചൊരുവളെ
മെല്ലെയൊന്നുമ്മ വെച്ചതും.
ഏറ്റമിഷ്ടനാം
കൂട്ടുകാരന്‍ കൂരി
മീനുപോല്‍മുങ്ങി
മാഞ്ഞത്,
ബുദ്ധനുണ്ടിരിപ്പക്കരെ-
ക്കാത്തെന്നെ-
യെന്നതോന്നലാല്‍ പാതിരാ-
ക്കെട്ടു വള്ളത്തി-
ലക്കരേയ്ക്കാഞ്ഞു
വീശി വീശിത്തുഴഞ്ഞത്...
ഗാഢമാമേതൊ-
രോര്‍മ്മയക്കുമുണ്ടൊരു
ഗൂഢമാം ജലസ്പന്ദനം.
No comments:
Post a Comment