വനത്തില്‍, പുലരിയില്‍,
വെയിലൂര്‍ന്നമങ്ങിച്ചയില്‍,
തണുപ്പില്‍, മധുവൂറുന്നോ-
രുറവയില്‍ത്തെളിനീരില്‍,
ഭാഷയ്ക്കും മുമ്പുള്ളതാം
കൈമുദ്രയ്ക്കിടയ്‌ക്കെങ്ങോ
കൈയ്യില്‍ക്കോരിയ വെള്ളപോ-
ലൂര്‍ന്നുപോയോളൊരുത്തിയെ-
ത്തിരവൂ നഗരത്തീയി-
ലുച്ചയില്‍ വെളിച്ചത്തി-
ലൊച്ചയില്‍ വിചാരത്തില്‍
വ്യാപാര സാമര്‍ഥ്യത്തി-
ലൊടുങ്ങാത്ത വാക്കേറ്റത്തില്‍...
No comments:
Post a Comment