മഴേ, നിന്നെപ്പോലെ-
പ്പെയ്യാനായിരുന്നെങ്കില്‍,
വരണ്ട വിചാരങ്ങള്‍
തളിര്‍പ്പിക്കാനായിരുന്നെങ്കില്‍,
വെള്ളം മുക്കിത്തേവി
നനയ്ക്കാനായിരുന്നെങ്കില്‍,
നിറയ്ക്കാനായിരുന്നെങ്കി-
ലെല്ലാ ആഴങ്ങളും....
മഴേ, നിന്നേപ്പോലെ
മിന്നലും ചുഴയറ്റിയീ-
യനന്ത വിഹായസ്സില്‍
തുടി ശംഖഘന നാദം
മുഴക്കി ഘോഷമായ്‌പ്പോകാ-
നെഡോ, എനിക്കും കൊതി.
മഴേ, നിന്നെ ക്കാത്തു
നില്‍ക്കുമ്പോലെന്നെയും കാത്തു
നില്‍ക്കണം സ്ഥലകാല-
സ്സൂക്ഷ്മസ്ഥൂല ചരാചര-
മെങ്കില്‍ ഞാനെന്തു ചെയ്യണ-
മെന്നെന്നെ പഠിപ്പിക്കൂ...
No comments:
Post a Comment