ഇത്തിരി സുഗന്ധം
സമ്മാനിക്കുന്നതിനെക്കാള്‍ നല്ലത്
ഒരു പൂവു തന്നെ കൊടുക്കുന്നത്.
പൂവുമാത്ര-
മിറുത്തെടുത്തു കൊടുക്കുന്നതിനെക്കാള്‍
തണ്ടോടും ഇലയോടും തളിര്‍പ്പുകളോടും ഒപ്പം
സമ്മാനിക്കുന്നത് നന്ന്.
ഒരു ചെടി മുഴുവനായും
സമ്മാനിക്കാന്‍ പറ്റുമെങ്കില്‍
അതാണ് കൂടുതല്‍ നല്ലത്.
ചെടിയോടൊപ്പം
അതിന്റെ മണ്ണും തോട്ടവും
സമ്മാനിക്കാനാവുമെങ്കില്‍,
വെയിലുകളെയും നിഴലുകളേയും
മഴകളെയും മഞ്ഞിനെയും
സമ്മാനിക്കാനാവുമെങ്കില്‍....!
ഹൃദയം സമ്മാനിക്കുമ്പോള്‍
സുഗന്ധവും പൂവും
ചില്ലകളും തളിരുകളും
തണ്ടും വേരും
ജലവും ആകാശവും നക്ഷത്രങ്ങളും
ഒപ്പം ചേര്‍ത്തുള്ള സമ്മാനമായി....
No comments:
Post a Comment