വല്യമ്മയുടെ മുഖത്തെ
ഈ കരിവരകള്‍ ഓരോന്നും
ഓരോ വലിയ സഹനത്തിന്റെ
ഓര്‍മ്മ മുദ്ര.
പ്രണയത്തിലെ
ചില വൈദ്യുതക്കൂടുതല്‍ പ്രവാഹത്തില്‍ നിന്ന്
അതിന്റെ തകര്‍ച്ചയിലെ തീപ്പിടുത്തത്തില്‍ നിന്ന്,
വഴി തെറ്റിയ മക്കള്‍ക്കോ
പേരമക്കള്‍ക്കോ വേണ്ടിയുള്ള
അകമുരുക്കങ്ങളില്‍ നിന്ന്,
ഒക്കത്തടക്കിപ്പിടിച്ച ദുഖങ്ങളില്‍ നിന്ന,്
ഒന്നൊന്നായി തെളിഞ്ഞ്,
തിടംവെച്ച്,
രൂപഭദ്രതയോടെ,
വാര്‍ഷിക വലയങ്ങള്‍ പോലെ ഉരുവപ്പെട്ടത്.
ഒരു ഫോസില്‍പ്പഠനം നടത്തി നോക്കൂ,
ചുരുളഴിയും
ഒരു ജീവിത മാഹാകാവ്യമാദ്യന്തം.
No comments:
Post a Comment