പരസ്പരം വെട്ടിത്തിന്നും
ബുദ്ധികൊണ്ടടരാടിയു-
മൊടുങ്ങിയ കുലത്തിന്റെ
കഥനത്തിന്നന്ത്യരംഗത്തില്‍
്ഒടുക്കത്തെ മനുഷ്യന്റെ
ഭീകര ശരീരത്തെ-
യുറുമ്പുകളുന്തിക്കേറ്റി
കുന്നിന്റെയഗ്രത്തേയ്ക്ക്.
പാറകള്‍ക്കിടയ്ക്കുള്ള
കുഴിയില്‍ വലിച്ചിട്ട്
മണ്ണിട്ടുമൂടീട്ടവര്‍
വരിയിട്ടിറങ്ങിപ്പോന്നു.
പിറ്റേന്നു താഴ്‌വാരത്തെ
മാന്‍കുഞ്ഞു നോക്കുന്നേരം
മലതന്‍ മൂദ്ദാവിലാ-
യിന്നലെക്കാണാത്തതാ-
മദ്ഭുത വനവൃക്ഷം.
അതിന്റെ പത്രത്തി-
ന്നോരോന്നിന്നോരോ നിറം.
ചില്ലയില്‍ കാറ്റുകൊണ്ടപ്പോ-
ളായിരം നാദസ്വരം.
No comments:
Post a Comment