പരസഹായമില്ലാതെ
ജീവിതം അസാധ്യം.
എനിക്കെപ്പൊഴും
മറ്റൊരാളെ വേണം.
വേറൊരാളുടെ കണ്ണുവേണം.
എനിക്കെന്നെ കാണാന്‍
എന്നിലേയ്ക്കുകയറാന്‍
വേറൊരാളുടെ പടവുകളില്‍ ചവുട്ടണം
വാതില്‍ തുറക്കപ്പെടണം.
വേറൊരു ജീവിതത്തിന്റെ
ജനല്‍പ്പോള വേണം
എനിക്കെന്റെയാകാശം കാണാന്‍ ..
എന്റെ തോന്നലുകളെ-
പ്പുറത്തെടുക്കാല്‍
വേറൊരാളുടെ മൂര്‍ച്ചകൊണ്ട്
മുനകൊണ്ട് കുത്തണം.
വേഷരൊരു ഭാഷയുടെ
പെണ്‍ചുണ്ടുകൊണ്ടുരുമ്മിയാല്‍ മാത്രം
ഉറവെടുക്കും
എന്റെയാത്മഭാഷ, കവിത.
ഒരാളെവിടെയോവിരിഞ്ഞാല്‍
ചിറകുമുളച്ച്
ഞാനൊരുപൂമ്പാറ്റയാകും.
No comments:
Post a Comment