അമ്മ കൂടാന്‍ വന്നാല്‍
വാലുപോല്‍ പിന്നാലുണ്ട്
വരുന്നൂ ഓട്ടുചട്ടിയി-
ലടചുട്ടശര്‍ക്കരപ്പാവ്
തേങ്ങയില്‍ വെന്തതിന്‍ മണം.
ആലയില്‍പ്പൈക്കിടാവിന്റെ
പാല്‍ച്ചുണ്ടുപതതന്‍മണം.
പനിക്കാലത്തുളസിക്കാപ്പി-
ക്കുരമുളകെരിവിന്‍മണം.
സന്ധ്യയ്ക്കു നാട്ടുചെമ്പക
മടിമടിപ്പൂത്തതിന്‍മണം.
കുടുക്കയില്‍ക്കുഞ്ഞന്‍മത്തി-
യുണക്കനെല്ലിക്കയി-
ലരച്ചകറിപിറ്റേന്ന്
വെള്ളച്ചോറില്‍ക്കൂട്ടി
പൂച്ചപോല്‍ക്കണ്ണുംപൂട്ടി-
ത്തിന്നും മാദകം രസം.
കടുകില്‍വറുവിട്ട-
മോര്‍ക്കാളന്‍പുളിയല്ല
ഞരമ്പൊക്കെത്രസിപ്പിക്കും
കടുമാങ്ങാപ്പുളിരസം.
മധുരത്തക്കാളി-
പ്പഴത്തിന്‍പുളിവേറെ.
വിലുമ്പിക്കായപച്ചെ-
ക്കടിച്ചാല്‍പ്പുളിവേറെ.
ഓലന്റെ, സാമ്പാറിന്റെ,
കൂട്ടുപായസത്തിന്റെ,
പഴമാങ്ങാക്കറിയുടെ,
യമ്മയെതൊട്ടുകൂട്ടിയാല്‍.
അമ്മയെത്തൊട്ടുറങ്ങുമ്പോള്‍
കേള്‍ക്കാം കാളപ്പൂട്ടു
കാലത്തിന്‍ പറകൊട്ട്.
No comments:
Post a Comment