അമ്മയെന്നെപ്പെറ്റിട്ട
അതേ പടിഞ്ഞാറ്റ പുര.
അതേ ഇടനാഴി,
കോലായ,
കിളിവാതിലുകള്‍,
ഉയര്‍ന്നവാതില്‍പ്പടി.
പലമണങ്ങള്‍,
അതേമുറ്റം, വടക്കിനി,
പ്ലാത്തണണല്,
ചവേലാച്ചിപ്പട,
അമ്മിണിപ്പയ്യിന്റെ
മോളുടെമോളുടെ മോളുടെമോളും
ഒരമ്മിണിപ്പയ്യ്
നിലംമുട്ടുന്ന വാല്,
നെറ്റിയില്‍ ചുട്ടി
അതേ കരിമ്പന്‍ചാണകം
പതയുന്നപാല്
അതേമണ്ണ്
തത്തയെപിടിച്ചുതരാമെന്നും
കൊയ്യക്കോണികയറാന്‍പഠിപ്പിക്കാമെന്നും
എന്നുംകള്ളം പറയുന്ന കൊയ്യക്കാരനപ്പാപ്പന്‍
കാക്കക്കലമ്പല്‍
ഇടവഴി പനിച്ചക്കാട് പുല്ലെണ്ണ
നീറ്റൊഴുക്കിലെ പരല്‍മീനുകള്‍...
അതേഭയങ്ങള്‍
അതേ കിനാക്കൊതി
അതേ ഞാന്‍ ഇപ്പഴും...
No comments:
Post a Comment