കാണാന്‍
ഏറെ ഇഷ്ടമുള്ളതുകള്‍ക്കു നേരെ
ചിലപ്പോള്‍ നമ്മള്‍ കണ്ണു പൊത്തുന്നു.
കേള്‍ക്കാന്‍ ത്രസിക്കുന്ന സ്വരങ്ങളോട്
കാതടയ്ക്കുന്നു.
പോകാന്‍ പിടയ്ക്കുന്ന ഇടങ്ങളില്‍ നിന്ന്
കാലിനെ മടക്കുന്നു,
ചിറകിനെ പിടിച്ചു കെട്ടുന്നു.
ഹൃദയത്തില്‍ മുദ്രിതമായിപ്പോയ
ചില മുഖങ്ങളെങ്കിലും
ആത്മക്ഷതമനുഭവിച്ചു പോലും
നാമടര്‍ത്തി മാറ്റുന്നു
നേടലുകള്‍ മാത്രം പോരാ,
നമുക്കു ജീവിക്കാന്‍
ധാരാളം നഷ്ടപ്പെടലുകളും വേണം..
No comments:
Post a Comment