അച്ഛന്റെ കൂടെയാണ് കുട്ടി വളര്‍ന്നത്.
കുറച്ചുവലുതായപ്പോള്‍
താന്‍ദൂരെയെവിടെയെങ്കിലും പോയി
പണിചെയ്യുന്നതാണ് നല്ലതെന്ന് അവന് തോന്നി.
അച്ഛന്‍ അവനെ തടഞ്ഞില്ല.
വേര്‍പിരിയുന്നനേരം
അച്ഛന്റെ മേലോടു ചേര്‍ന്നുനിന്ന്
അവന്‍ചോദിച്ചു,
ഞാനെന്താണ് അച്ഛാ, പഠിക്കേണ്ടത്?
എന്താണെപ്പോഴും അറിഞ്ഞുവെക്കേണ്ടത്?
അവന്റെചോദ്യം അച്ഛനെ സന്തോഷിപ്പിക്കുകയും
ദുഖിപ്പിക്കുകയും ചെയ്തു.
കുറച്ചുനേരം ഓര്‍ത്തുനിന്നു.
എന്നിട്ട് പതുക്കെ പറഞ്ഞു,
രണ്ടു കാര്യങ്ങള്‍ പഠിക്കണം,
രണ്ടു കാര്യങ്ങള്‍ അറിഞ്ഞുവെക്കണം,
ഒന്ന് എല്ലാം ഓര്‍മ്മിക്കുവാന്‍,
പിന്നത്തേത് എല്ലാം മറക്കാന്‍.
No comments:
Post a Comment