ദാ, ഒരു പാവക്കുട്ടി പറയുന്നു,
വേണ്ട. വേണ്ട,
ഈ കുറുമ്പന്‍ കുട്ടിയുടെ കൂടെ ഞാനില്ല,
അവന്റെ മുഖംകണ്ടാലറിയാം
ഇവനൊരൊറ്റദിവസക്കൂറുകാരനാണെന്ന്.
മൂന്നാംനാളിവനെന്നെ ചെളിയിലെറിയും.
നീലനിറമുള്ളൊരു ഫ്രോക്ക്
ഉലയാതെ നിന്ന് തീരുമാനമെടുക്കുന്നു,
ഒന്നുകിലാ കൊലുന്നനെയുള്ള പെണ്ണിന്റെ കൂടെ,
ഇല്ലെങ്കിലില്ല എനിക്കിനിയൊരു...
ചുമ്മാ ലഹളകൂടുന്ന ഈ പാര്‍പ്പുകാരിനി
ഈ പടികയറേണ്ടെന്നു പൊറുതികെട്ടൊരു വീട്.
എന്നിലിനി വേവണ്ട നിന്റെആര്‍ത്തിയൂണെന്നു മണ്‍കലം.
വിഴുപ്പലക്കാനെങ്കിലിങ്ങോട്ടിറങ്ങേണ്ടെന്ന്
കുളം, കടവ്..
ഈ കുത്തിവരപ്പുകാരനിനി
സ്വന്തം കൈവെള്ളയില്‍ കോറിവരഞ്ഞ്
കെറുവു തീര്‍ക്കട്ടേ,
എനിക്കൊരു പൂമ്പാറ്റ വരപ്പുകാരിയുടെ
ഉച്ചയാകാശമായാല്‍മതിയെന്നു ചിത്രപുസ്തകം..
No comments:
Post a Comment