എഴുത്തു മുറിയുടെ ജാലകം തുറന്നിട്ടാല്‍
പുലര്‍വെയിലില്‍ ആ നാട്ടുമാവ്
അനങ്ങാതെനിന്ന്
ധ്യാനം ചെയ്യുന്നതു കാണാം.
അടുക്കളഭാഗത്തെ വാതില്‍പ്പടിയില്‍
നിന്നു നോക്കുമ്പോള്‍
അത് ഉച്ചക്കാറ്റിന്റെ ചുംബനങ്ങളാല്‍
ത്രസിക്കുന്നു.
ബാല്‍ക്കണിയില്‍ കയറി നിന്നു നോക്കൂ,
അതൊരണ്ണാന്‍ കുഞ്ഞിനെ
ഒക്കത്തേറ്റി താലോലിക്കുന്നത്.
പാതിരാക്കിനാവിന്റെ
പുറന്തോടു പൊട്ടിച്ചുള്ള
ഒരൊറ്റക്കണ്‍ നോട്ടത്തില്‍
അതിന്റെ മുകുളങ്ങളിലേയ്ക്ക്,
മണ്ണിനടിയില്‍ ഒളിപ്പിച്ചുവെച്ച
വ്യസനങ്ങളിലേയ്ക്ക്,
ദാഹങ്ങളിലേയ്ക്ക്
നനഞ്ഞ ആകാശം ഉറ്റിയുറ്റി വീഴുന്നു...
No comments:
Post a Comment